കണ്‍ട്രോള്‍ റൂം പ്രവർത്തനം;മാർഗ്ഗ നിർദ്ദേശങ്ങളുമായി ജില്ലാഭരണകൂടം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗ നിര്‍ണ്ണയ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കണ്‍ട്രോള്‍ റൂമില്‍ ജോലിക്കായി നിയോഗിച്ച ജീവനക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ലീവെടുത്താല്‍ ഡി.ഡി.എം.എ ഉത്തരവിന്റെ ലംഘനമായി കണ്ട് നടപടികള്‍ സ്വീകരിക്കും. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങളുളളത്. മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്

* ജീവനക്കാരുടെ ഹാജര്‍ കൃത്യമായി രേഖപ്പെടുത്തല്‍, കണ്‍ട്രോള്‍ റൂമുകളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയവ അതത് സെക്രട്ടറിമാര്‍ ഉറപ്പാക്കണം.

* എല്ലാ ഓഫീസര്‍മാരും ദിവസവും എച്ച്.ബി.എം പോസിറ്റീവ് കേസുകള്‍, െ്രെപമറി കോണ്‍ടാക്ട്, ക്വാറന്റൈന്‍, ടെസ്റ്റിംഗ്, വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും അതാത് തദ്ദേശസ്വയംഭരണ സ്ഥാപന കണ്‍ട്രോള്‍ റൂമുകളില്‍ ലഭ്യമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപന ജില്ലാതല നോഡല്‍ ഓഫീസര്‍ നല്‍കുന്ന ഫോര്‍മാറ്റില്‍ ദിവസവും കൃത്യവും അധികാരികവുമായ വിവരങ്ങള്‍ സമര്‍പ്പിക്കണം.

* പോസിറ്റീവായി വീടുകളില്‍ കഴിയുന്ന വ്യക്തികള്‍ക്ക് കണ്‍ട്രോള്‍ റൂമിന്റെ നമ്പറുകള്‍ ലഭ്യമാക്കുന്നതിന് സെക്രട്ടറിമാര്‍, ആര്‍.ആര്‍.ടി, വാര്‍ഡ് മെമ്പര്‍മാര്‍ മുഖേന സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തണം. ആര്‍.ആര്‍.ടി കള്‍ക്ക് വാര്‍ഡ് തലങ്ങളില്‍ ആവശ്യമായ ഡാറ്റ ലഭിക്കുന്നുണ്ടെന്ന് സെക്രട്ടറിമാര്‍ ഉറപ്പാക്കണം.

* ആര്‍.ആര്‍.ടികള്‍ െ്രെടബല്‍ കോളനികളിലെ പോസിറ്റീവായ വ്യക്തികളുടെയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെയും ദിവസേന ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കി റിപ്പോര്‍ട്ട് പഞ്ചായത്ത് കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കണം.

* വിവിധ വകുപ്പുകളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം പഞ്ചായത്ത് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭ്യമാവണം.

* പോസിറ്റീവ് ആയ വ്യക്തികളെ സി.എഫ്.എല്‍.ടി.സി/ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിനായി ആര്‍ ടി ഒ മുഖേന തദ്ദേശസ്വയ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കപെട്ടിട്ടുള്ള പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ സെക്രട്ടറിമാര്‍ അടിയന്തരമായി അതത് കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കണം.

കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരും ചുമതലയും

*അധ്യാപകര്‍ (3 പേര്‍ ) കോവിഡ് പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്കം കണ്ടെത്തല്‍, സ്‌പ്രെഡ് ഷീറ്റ് അപ്‌ഡേഷന്‍.

*ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മൈക്രോ കണ്ടൈന്‍മെന്റ് സ്ഥലങ്ങളിലെ ആദിവാസി വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കല്‍.

*പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ (2പേര്‍ ) പ്രാദേശിക കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുകയും നിയന്ത്രണം വരുത്തല്‍.

*ഗതാഗതം സംവിധാനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഗതാഗത സൗകര്യമൊരുക്കല്‍, മെഡിക്കല്‍ ഓഫീസറുടെയോ ഡിപിഎംഎസ് യുവിന്റെയോ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികളെ ആശുപത്രിയില്‍/സി.എഫ്.എല്‍.ടി.സിയില്‍ എത്തിക്കുക, സര്‍വ്വേ ശേഖരണത്തിനും വാക്‌സിനേഷനുമുള്ള വാഹനം ഏര്‍പ്പെടുത്തല്‍ (ക്യാബിന്‍ വേര്‍തിരിക്കപ്പെട്ട വാഹനം).

*ആര്‍.ബി.എസ്.കെ നഴ്‌സ് കോവിഡ് പോസിറ്റീവ് ആയി വീട്ടില്‍ കഴിയുന്ന രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുക, മെഡിക്കല്‍ ഓഫീസര്‍ മുഖേന കോവിഡ് പോസിറ്റീവ് ആയി വീടുകളില്‍ കഴിയുന്ന ആളുകളുടെ ഡോമിസിലറി കെയര്‍ സെന്ററിലേക്കും സി. എഫ്. എല്‍. ടി കളിലേക്കും ആശുപത്രിയിലേക്കും മാറ്റുന്നതിന് വ്യക്തികളുടെ ഓരോ സെന്ററുകള്‍ തിരിച്ചുള്ള ലിസ്റ്റ്(വീട്ടില്‍, ഡൊമിസിലറി,സി.എഫ്.എല്‍.ടി.സി,ആശുപത്രി) ഓരോ ദിവസവും ലഭ്യമാക്കുക. വീടുകളില്‍ കഴിയുന്ന കോവിഡ് പോസിറ്റീവ് വ്യക്തികളെ ആര്‍.ആര്‍.ടി.കള്‍ മുഖേന ദിവസവും ബന്ധപ്പെടുകയും ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ അടിയന്തിരമായി പത്ത് മിനുട്ടിനുള്ളില്‍ തുടര്‍നടപടി സ്വീകരിക്കുക.

*ആശാ വര്‍ക്കര്‍ (1) കോവിഡ് പോസിറ്റീവ് ആയി വീട്ടില്‍ കഴിയുന്ന രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുക.

*ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കണ്‍ട്രോള്‍ സെല്ലിന്റെ പൂര്‍ണ നിയന്ത്രണവും മേല്‍നോട്ടവും.

*പോലീസ് ക്വാറന്റൈന്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്യുക, കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തുക.

*ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുക.

* മെഡിക്കല്‍ ഓഫീസര്‍ കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനം ഡി. എം. ഒ ക്ക് റിപ്പോര്‍ട്ട് ചെയ്യുക.

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3

എം.എസ്.എം.ഇ ക്ലിനിക്ക് നാളെ

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന എം.എം.എസ്.ഇ ക്ലിനിക്ക് നാളെ (സെപ്റ്റംബര്‍ 16) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. കേന്ദ്ര സൂക്ഷ്മ, ചെറുകിട,

മധ്യവയസ്ക്‌കൻ തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവം: കൊലപാതകമെന്ന് പോലീസ്; ഭാര്യ അറസ്റ്റിൽ

പുൽപ്പള്ളി: ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു‌തു. കാര്യമ്പാതി ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം.

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊക്രമൂല, പുലിക്കാട് -പരിയാരം മുക്ക് റോഡ്, ചുടലമൊട്ടംകുന്ന്-തീര്‍ത്ഥക്കടവ് റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 16) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി

നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. ജെ ഐസക് നിർവഹിച്ചു. ഏറ്റവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.