മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവും ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുക്കോണിനെ കൊവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധിച്ചത്. ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ടെന്ന്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനുശേഷം കുടുംബം ചികിത്സ തേടി. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശിന്‍റെ അടുത്ത സുഹൃത്ത് പറഞ്ഞതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു.