വയനാട് ജില്ലയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കോഴിക്കോട്ടെ ഏജന്‍സിക്ക് ഓക്‌സിജന്‍ ലഭിക്കാന്‍ വൈകിയതാണ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് (തിങ്കള്‍) ഓക്‌സിജന്‍ സംബന്ധമായ പ്രതിസന്ധിക്ക് കാരണമായത്. ഇത് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തരമായ നടപടി സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓക്‌സിജന്‍ മോണിറ്റര്‍ ചെയ്യുന്നതിന് ജില്ലയില്‍ വിപുലമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളിലെ ഓക്‌സിജന്‍ ദൗര്‍ലഭ്യം സംബന്ധിച്ച് ഡി പി എം എസ് മുഖേന ജില്ലാതല വാര്‍ റൂമില്‍ സമയബന്ധിതമായി അറിയിക്കണം എന്നാണ്നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവിടെ നിന്ന് അത് സ്‌റ്റേറ്റ് വാര്‍ റൂമിലേക്ക് കൈമാറും.

ഡോക്ടർ നിയമനം
പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർദ്രം പദ്ധതിയിലേക്ക് ഡോക്ടർ നിയമനം നടത്തുന്നു. എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. സെപ്റ്റംബർ 24 രാവിലെ 10ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എത്തിച്ചേരണം. ഒപ്പം phc.padinjarathara@gmail.com എന്ന