കൽപ്പറ്റ :കർഷകർക്ക് നേരിട്ട് സഹായം ലഭ്യമാക്കാനുള്ള എളുപ്പമാർഗം ഉൽപ്പാദക കമ്പനികൾ ആണെന്ന് നബാർഡ് ജനറൽ മാനേജർ ശങ്കർ നാരായൺ പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട്ടിൽ പ്രവർത്തിക്കുന്ന കാർഷികോൽപാദന കമ്പനിയായ വേവിൻ പുതിയതായി പുറത്തിറക്കിയ പുതിയ ഇമ്മ്യൂൺ കോഫിയുടെ ലോഞ്ചിങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കർഷകൻ തയ്യാറാണ് എന്നതിന്റെ ഉദാഹരണമാണ് കാർഷിക ജില്ലയായ വയനാട്ടിൽ നിന്നും പുതിയ ഉൽപന്നം വിപണിയിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസന അജണ്ടയിൽ ഉൽപ്പാദക കമ്പനികൾ എന്നത് ഒരു സൂചകമായി കഴിഞ്ഞു. പതിനായിരം ഉൽപ്പാദക കമ്പനികൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കാർഷിക മേഖലയിൽ വിപണിയാണ് ഈ വർഷം നബാർഡ് പ്രാധാന്യം നൽകുന്നത്.കർഷകന് പരമാവധി വില ലഭിക്കുന്നതിനും ഉപഭോക്താക്കൾക്ക് ഗുണേമേന്മയുളള സാധനങ്ങൾ ലഭ്യമാക്കുന്നതിനും എഫ്. പി.ഒകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ഉൽപ്പാദക കമ്പനികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക ശ്രദ്ധയുണ്ടന്നും ജനറൽ മാനേജർ പറഞ്ഞു.
വയനാട്ടിലെ കാപ്പി ബ്രാൻഡ് ചെയ്യുന്നതിൽ വേവിൻ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഡ് ബാങ്ക് മാനേജർ വിനോദ് കുമാർ
ഇമ്മ്യൂൺ കോഫിയുടെ ആദ്യ വിൽപന
നടത്തി.
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട്ടിൽ പ്രവർത്തിക്കുന്ന എട്ട് എഫ് പി.ഒ കളുടെ നേതൃത്വത്തിൽ നടത്തുന്ന ഓണ ചന്തകളുടെ ഉദ്ഘാടനം കാർഷിക സർവ്വകലാശാല അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രം മേധാവി ഡോ.അലൻ തോമസ് നിർവഹിച്ചു.
നബാർഡ് വയനാട് ജില്ലാ മാനേജർ ജിഷ വടക്കും പറമ്പിൽ,വേവിൻ ചെയർമാൻ എം.കെ. ദേവസ്യ,സി.ഇ.ഒ. ജിനു തോമസ്,ജോബി,കെ.ഷാജി , ജോസ്,സാബു പാലാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.