തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് എം. കോട്ടൂരിനും പരോൾ. ജയിലുകളിൽ കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് 90 ദിവസത്തെ പരോൾ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.
70 വയസ്സിന് മുകളിൽ പ്രായമുള്ള ഫാ. കോട്ടൂർ കാൻസർ ബാധിതനുമാണ്. ആ സാഹചര്യം കൂടി പരിഗണിച്ചാണ് പരോൾ നൽകിയതെന്നാണ് വിവരം. പ്രത്യേക സമിതിയും സർക്കാറും തടവുകാർക്ക് പരോൾ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്