കോഴിക്കോട്: മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന കോട്ടയം സ്വദേശിയായ പിതാവിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തു. ചേവായൂർ അഗതിമന്ദിരത്തിൽ കഴിയുന്ന കുട്ടിയുടെ പരാതിപ്രകാരം ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പ്രതി പാതിരിപ്പറ്റയിൽ വാടകയ്ക് താമസിക്കുമ്പോഴാണ് പീഡനം നടന്നതെന്നതിനാൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കേസ് കുറ്റ്യാടി പോലീസിന് കൈമാറിയതാണ്. സി.ഐ. വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിൽ പ്രതി എടവണ്ണ ഒതായിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം കിട്ടിതുടർന്ന് കുറ്റ്യാടി എസ്. ഐഅനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എ.എസ്.ഐ മാനോജ്, സിവിൽ പോലീസ് ഓഫീസർമാരായ അഷ്റഫ് സദാനന്ദൻ രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







