23–കാരിയായ യുവതിക്ക് നഴ്സ് അബദ്ധത്തിൽ കുത്തിവച്ചത് 6 ഡോസ് കോവിഡ് വാക്സീൻ. ഇറ്റലിയിലെ ടസ്കാനിയയിലാണ് സംഭവം. ഫൈസർ വാക്സീനാണ് ഒറ്റത്തവണയായി 6 ഡോസ് കുത്തിവച്ചത്. ഭാഗ്യത്തിന് യുവതിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു ഡോസ് കുത്തിവയ്ക്കുന്നതിന് പകരം ഒരു കുപ്പിയിലെ മുഴുവൻ വാക്സീനും കുത്തി വയ്ക്കുകയായിരുന്നു. അത് 6 ഡോസുകളാണ്. വിദ്യാർഥിനിയായ യുവതിക്ക് പാരസെറ്റമോൾ ഉടൻ തന്നെ നൽകി. ഫൈസർ വാക്സീൻ 4 ഡോസ് വരെ ഒരുമിച്ച് ഉപയോഗിച്ചാൽ കുഴപ്പമില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. യു.എസ്, ഓസ്ട്രേലിയ, ജര്‍മ്മനി, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഓവര്‍ ഡോസ് കുത്തിവച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







