മലയാളിക്കിന്ന് തിരുവോണം. കോവിഡ് തീർത്ത പ്രതിസന്ധിക്കിടയിൽ മാസ്കിട്ട് സൂക്ഷിച്ചൊരോണം. പൂക്കളം തീർത്തും പാട്ടു പാടിയും ഊഞ്ഞാലിട്ടും നല്ല നാളെയുടെ പ്രതീക്ഷയാവുകയാണ് തിരുവോണം.
കോവിഡിന്‍റെ ആശങ്കകളുണ്ട്.
എന്തെന്നറിയാത്ത അനിശ്ചിതത്വമുണ്ട്. പക്ഷേ അതിനപ്പുറം കുടുംബാംഗങ്ങളെ ഒന്നിച്ചിരുത്തി ഈ ഓണക്കാലം ആഘോഷിക്കുകയാണ് മലയാളി.
നാട്ടുപൂക്കളുടെ സുഗന്ധമുള്ള പൂത്തറകള്‍, കുഞ്ഞുകൈകളിലെ ഇലകുമ്പിളില്‍ നിറയെ വേലിയിലും തൊടിയിലുമുള്ള പൂക്കള്‍ അങ്ങനെ വീടുകളിലൊതുങ്ങി സൂക്ഷിച്ചൊരോണം. മലയാളിയുടെ ഓര്‍മ്മയിൽ എന്നുമുണ്ടാകും ഈ ഓണക്കാലം.