കൽപ്പറ്റ: കോവിഡ് മഹാമാരിയുടെ കാലത്ത് ദത്ത് ഗ്രാമങ്ങളിൽ ഓണ സഹായമായി ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ ‘ഒപ്പം’ പദ്ധതി സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ എൻഎസ്എസ് യൂണിറ്റുകൾ അവരുടെ വിദ്യാലയത്തിന് സമീപമുള്ള ദത്ത് ഗ്രാമത്തിലാണ് ‘ഒപ്പം’ നടപ്പിലാക്കുന്നത്. പലവ്യഞ്ജനങ്ങളും, ഓണക്കോടിയും, എൻഎസ്എസ് നടപ്പിലാക്കിയ ‘ഹരിത കാന്തി’ പദ്ധതിയിലൂടെ ലഭിച്ച പച്ചക്കറികളും കിറ്റുകളിലൂടെ വിതരണം ചെയ്തു. ഓരോ യൂണിറ്റിനും കുറഞ്ഞത് 20 വീടുകളുള്ള ദത്തു ഗ്രാമങ്ങളുണ്ട്. ഈ ഗ്രാമങ്ങളിലാണ് ‘ഒപ്പം’ പദ്ധതി നടപ്പിലാക്കിയത്. ജില്ലയിലെ പ്രവർത്തനങ്ങൾക്ക് അഞ്ച് ക്ലസ്റ്ററുകളിലെ കൺവീനർമാരായ സാജിദ് .പി.കെ, രാജേന്ദ്രൻ.എം.കെ,രജീഷ് എ.വി, ഹരി.എ,രവീന്ദ്രൻ.കെ എന്നിവർ നേതൃത്വം നൽകുന്നു. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് 1075 ബെഡ്ഷീറ്റുകൾ നൽകുന്ന പ്രവർത്തനം പൂർത്തീകരിച്ചതിനു ശേഷമാണ് എൻഎസ്എസ് വിദ്യാർത്ഥികളുടെ ഈ കൂട്ടായ്മ നടക്കുന്നതെന്ന് ജില്ലാ കൺവീനർ കെ.എസ് ശ്യാൽ അറിയിച്ചു.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







