സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ഗൈനക് വാര്‍ഡില്‍ ഇക്കഴിഞ്ഞ 29ന് അഡ്മിറ്റായ ഗര്‍ഭിണിക്ക് പിന്നീട് കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ നാളെ ഗൈനക്ക് ഒ.പി ഉണ്ടായിരിക്കുന്നതല്ലെന്ന് സൂപ്രണ്ട് അറിയിച്ചു. ഇവര്‍ 25ന് ഒപിയിലും വന്നിരുന്നു. ഈ ദിവസങ്ങളില്‍ ഒപിയിലും വാര്‍ഡിലും ഉണ്ടായിരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും,ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം എന്നും സൂപ്രണ്ട് അറിയിച്ചു.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







