ആഗസ്റ്റ് 27ന് ഇസ്രായേലിൽ നിന്ന് എത്തിയ പുല്പള്ളി സ്വദേശിനി (43) യാണ് വിദേശത്തുനിന്ന് വന്ന് രോഗബാധിതയായത്. ആഗസ്റ്റ് 23 ന് നാഗാലാൻഡിൽ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശി (40), 28ന് ബംഗാളിൽ നിന്ന് വന്ന ബംഗാൾ സ്വദേശി (22), 29 ന് ബാംഗ്ലൂരിൽ നിന്ന് വന്ന തൃശൂർ സ്വദേശി (60), ചെന്നൈയിൽ നിന്ന് വന്ന ചെതലയം സ്വദേശിയായ ട്രക്ക് ഡ്രൈവർ (49) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ.
സമ്പർക്കത്തിലൂടെ രോഗബാധിതരായവർ
മൂലങ്കാവ് ബാങ്ക് ജീവനക്കാരുടെ സമ്പർക്കത്തിലുള്ള കുറുക്കൻമൂല സ്വദേശി (29), നൂൽപ്പുഴ സ്വദേശിനികൾ (60, 17) ചുള്ളിയോട് സമ്പർക്കത്തിലുള്ള ചുള്ളിയോട് സ്വദേശി (73), ബത്തേരി സമ്പർക്കത്തിലുള്ള ദൊട്ടപ്പൻകുളം സ്വദേശികൾ (സ്ത്രീകൾ- 26, 44, പുരുഷന്മാർ- 47, 24), തലശ്ശേരി ജ്വല്ലറി ജീവനക്കാരന്റെ സമ്പർക്കത്തിലുള്ള നായ്ക്കട്ടി സ്വദേശി (24), മീനങ്ങാടി ഹോട്ടൽ ജീവനക്കാരന്റെ സമ്പർക്കത്തിലുള്ള ബത്തേരി സ്വദേശി (48), മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശി (49), ചെതലയം സമ്പർക്കത്തിലുള്ള ചെതലയം സ്വദേശികള്‍ (30, 25), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള കുപ്പാടിത്തറ സ്വദേശിനി (13), മീനങ്ങാടി ഇലക്ട്രിക്കൽ ഷോപ്പ് സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശി (44), വെങ്ങപ്പള്ളി സമ്പർക്കത്തിലുള്ള പിണങ്ങോട് സ്വദേശികൾ (44, 45, 60), ചെതലയം മൃഗാശുപത്രി ജീവനക്കാരന്റെ സമ്പർക്കത്തിലുള്ള ഓടപ്പള്ളം സ്വദേശിനി (46), ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള കുപ്പാടി സ്വദേശിയായ, ഉറവിടം അറിയാത്ത രണ്ട് വയസ്സ്കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റ് ആയത്.