വയനാട്ടിൽ കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി. ദ്വാരക സിഎഫ്എൽടിസിയിൽ അഡ്മിറ്റായിരുന്ന കൊവിഡ് രോഗിയെയാണ് കാണാതായത്. കർണാടക ചാമരാജ് നഗർ സ്വദേശി ആണ് ഇയാൾ.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇയാളെ കാണാതായത്. ആരോഗ്യ വകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് പോസിറ്റീവായി സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്.

ദന്തൽ ഡോക്ടർ നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്