വാളാട്:അധ്യാപക സമൂഹത്തിന്റെ മാർഗദർശിയായ മുൻ രാഷ്ട്രപതി ഡോ എസ്.രാധാകൃഷ്ണന്റെ ജന്മദിനം, സെപ്റ്റംബർ-5 അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപക ദമ്പതികളെ ആദരിച്ചു കൊണ്ട് ഗുരുവന്ദനവുമായി യൂത്ത് കോൺഗ്രസ്.മാനന്തവാടി നിയോജക മണ്ഡലം തല ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അധ്യാപകനുമായ എ.പ്രഭാകരൻ മാസ്റ്ററേയും സുഭദ്ര ടീച്ചറേയും അവരുടെ ഭവനത്തിൽ പോയി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വാളാട് പൊന്നാടയണിയിച്ച് നിർവഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.ശ്യാംരാജ്, വിശാഖ്,സ്കറിയ തുടങ്ങിയവർ സംബന്ധിച്ചു.
മണ്ഡലം തലങ്ങളിൽ നടത്തിയ ചടങ്ങുകൾ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മുസ്തഫ എറമ്പയിൽ,റോബിൻ പനമരം,കുമാരി.എ.ബിജി തുടങ്ങിയവർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടുമാരായ ഫൈസൽ ആലമ്പാടി,ജോബി പുതുശേരി,റഹീസ് എൻ.കെ,നിതിൻ,സാലിഹ്,സച്ചിൻ,ജയരാജൻ, അൻസാർ,ജോയ്സ്,അരുൺ,വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം
സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്