തരിയോട് സെന്റ് മേരീസ് യു.പി സ്‌കൂള്‍ ഒന്നാം ക്ലാസിലെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ അധ്യാപക ദിനത്തിന്റെ ഭാഗമായി ഗൂഗിള്‍ മീറ്റ് വഴി ‘ഗുരു വന്ദനം’ നടത്തി. യോഗത്തില്‍ പി.റ്റി.എ പ്രസിഡന്റ് ഷിബു പോള്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ രാജന്‍ എം.വി യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ റിട്ട. സംസ്‌കൃത അധ്യാപകന്‍ പൃഥ്വിരാജ് മൊടക്കല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ റവ ഫാ. സജി പുഞ്ചയില്‍ ആശംസകള്‍ അറിയിച്ചു. അബ്രഹാം കെ. മാത്യൂ (ഹെഡ്മാസ്റ്റര്‍ പേരൂര്‍ എല്‍.പി സ്‌കൂള്‍), നിര്‍മ്മല ജോര്‍ജ് (അധ്യാപിക), മാതാപിതാക്കളുടെ പ്രതിനിധി രമേശ് കെ.കെ (അധ്യാപകന്‍ ഗവ.കോളേജ് കല്‍പ്പറ്റ), ആന്‍സി (മദര്‍ പി.റ്റി.എ), അനീഷ് (ബി.ആര്‍.സി ട്രയിനര്‍ വൈത്തിരി), ഷിജോ വിദ്യാര്‍ത്ഥികളായ അബ്രിയാന, ജെനീറ്റ, ശ്രീഹരി, അബിഗേല്‍, നിവേദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി ഐവിന്‍ പോള്‍ സോജി യോഗത്തിന് നന്ദി പറഞ്ഞു. ക്ലാസ് അധ്യാപിക ജിഷ ഇ. എസ്, മാതാപിതാക്കളുടെ പ്രതിനിധി ജോഷി നമ്പുശ്ശേരി എന്നിവര്‍ മീറ്റിന് നേത്യത്വം നല്‍കി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യംകൊണ്ട് മികവ് പുലര്‍ത്തിയ ഈ മീറ്റ് അധ്യാപക ദിനത്തില്‍ എല്ലാവര്‍ക്കും ഒരു പുത്തന്‍ അനുഭവമായി മാറി.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി