സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലുള്ള ബി.ആര്‍.സി.കളില്‍ ട്രെയ്‌നര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 15 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ നടക്കും. നിലവില്‍ എച്ച്.എസ്.എസ്.ടി/ വി.എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി. (ജൂനിയര്‍/എച്ച്.എസ്ടി/പ്രൈമറി അധ്യാപക രായി അംഗീകാരത്തോടെ ജോലി ചെയ്യുന്ന സര്‍ക്കാര്‍/എയ്ഡഡ് അധ്യാപകര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മാതൃ വകുപ്പിന്റെ നിരാക്ഷേപ പത്രവുമായി ഹാജരാകണം.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി