പടിഞ്ഞാറത്തറ സ്വദേശികൾ 42 പേര്‍ – (28 പുരുഷന്മാർ, 13 സ്ത്രീകൾ, ഒരു കുട്ടി), തൊണ്ടർനാട് സ്വദേശികൾ 4 പേര്‍ – (3 പുരുഷന്മാർ, ഒരു സ്ത്രീ), മുണ്ടക്കുറ്റി സ്വദേശികൾ 8 പേര്‍ (6 പുരുഷന്മാർ 2 സ്ത്രീകൾ), ബീനാച്ചി, ചെതലയം, എടക്കൽ, എടവക സ്വദേശികളായ രണ്ടുപേർ വീതം, 4 പുൽപ്പള്ളി സ്വദേശികൾ, 4 പൂതാടി സ്വദേശികൾ (3 പുരുഷന്മാർ ഒരു സ്ത്രീ), മാനന്തവാടി സ്വദേശികളായ 2 തടവുപുള്ളികള്‍ (27, 21), മുള്ളൻകൊല്ലി, വാഴവറ്റ, കോട്ടത്തറ, പിണങ്ങോട്, കൽപ്പറ്റ, ബത്തേരി, കമ്പളക്കാട്, കാട്ടിക്കുളം, വെള്ളമുണ്ട, മേപ്പാടി, കേളകം സ്വദേശികളായ ഓരോരുത്തരും
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(46), ഉറവിടം അറിയാത്ത മുള്ളൻകൊല്ലി സ്വദേശി കെഎസ്ആർടിസി ബസ് ഡ്രൈവർ (44), മുണ്ടക്കൈ സ്വദേശി (14), മേപ്പാടി നെടുമ്പാല സ്വദേശിനി (36), മേപ്പാടി സ്വദേശികൾ (21, 33, 41) എന്നിവരുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ.
ഓഗസ്റ്റ് 28ന് സൗദി അറേബ്യയിൽ നിന്ന് വന്ന പൊഴുതന സ്വദേശിനി (8), സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശികൾ (29,24,2), സെപ്റ്റംബർ 9ന് ചെന്നൈയിൽ നിന്ന് വന്ന ചീരാൽ സ്വദേശിനി(50) എന്നിവരാണ് പുറമേനിന്ന് വന്ന് രോഗബാധിതരായവർ.