ഹരിതകേരളം മിഷൻ കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന തരിശു രഹിത ഗ്രാമം പദ്ധതി ലക്ഷ്യ പ്രാപ്തിയിലേക്ക്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വർഷങ്ങളായി തരിശായിക്കിടക്കുന്ന കരഭൂമിയും, വയലുകളും കൃഷിയോഗ്യമാക്കുന്ന നടപടികളാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. ഹരിതകേരളം മിഷൻ ജില്ലയിൽ 4 ബ്ലോക്ക്കളിലായി
സമ്പൂർണ്ണ തരിശു രഹിത ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത് വെങ്ങപ്പള്ളി, എടവക ,പൂതാടി, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളെയാണ്. എടവക, പൂതാടി എന്നീ ഗ്രാമ പഞ്ചായത്തുകളെ ഇതിനോടകം സമ്പൂർണ്ണ തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു. പൂതാടി ഗ്രാമപഞ്ചായത്തിൽ തരിശായിക്കിടക്കുന്നതും കൃഷിയോഗ്യമായതുമായ 7 .5 ഏക്കർ കരഭൂമിയിലും , 80 ഏക്കർ വയലിലും കൃഷി ആരംഭിച്ചു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,