ഫല വൃക്ഷങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഞാറ്റുവേല സീസണില്‍ ഫല വൃക്ഷങ്ങള്‍ നടുന്നത് മലയാളിയുടെ ശീലമാണ്. വിവിധയിനം മാവുകള്‍, പ്ലാവുകള്‍, പേര, റംബുട്ടാന്‍, പപ്പായ, തെങ്ങ് തുടങ്ങിയ ഫല വൃക്ഷങ്ങളാണ് നടുന്നവയില്‍ ഏറെയും. ഇതില്‍ ഏറിയ പങ്കും ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത തൈകളുമാണ്. പെട്ടെന്ന് കായ്ഫലം നല്‍കാന്‍ ഇത്തരം തൈകള്‍ നടുന്നതാണ് നല്ലത്. വിശ്വസനീയമായ നഴ്‌സറികളില്‍ നിന്നും വേണം തൈകള്‍ തെരഞ്ഞെടുക്കാന്‍. ഇത്തരം ഫലവൃക്ഷ തൈകള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടീല്‍ രീതിയും നോക്കാം.

നടുന്നരീതി

മാവ്, പ്ലാവ്, റംബുട്ടാന്‍, തുടങ്ങിയവ ദീര്‍ഘ കാല വൃക്ഷങ്ങള്‍ നടുമ്പോള്‍ അര മീറ്റര്‍ ആഴത്തിലും വീതിയാലും നീളത്തിലും കുഴിയെടുക്കണം. അതിലെ കല്ല്, വേരുകള്‍, മര കുറ്റികള്‍ എന്നിവ എടുത്ത് കളഞ്ഞു വൃത്തിയാക്കുക. അര കിലോ കുമ്മായം കുഴിയെടുക്കാന്‍ പുറത്തേക്കിട്ട മണ്ണുമായി കൂട്ടി കലര്‍ത്തി കുഴിയുടെ പകുതി ഭാഗം മൂടണം. തുടര്‍ന്ന് ഒരു കൊട്ട ഉണങ്ങിയ ചാണകപ്പൊടി, അര കിലോ വീതം എല്ല് പൊടിയും വേപ്പിന്‍പ്പിണ്ണാക്കും മേല്‍മണ്ണും കൂട്ടി കുഴി പൂര്‍ണ്ണമായി മൂടുക. കുഴിയുടെ ഒത്ത നടുവില്‍ ചെറിയ കുഴിയെടുത്ത് തൈ നടാം. വേരുകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ വേണം തൈ കവറില്‍ നിന്നും മാറ്റാന്‍. കവറില്‍ നിന്ന് പൊട്ടിച്ച തൈ മണ്ണോടെ ചെറിയ കുഴിയിലേയ്ക്ക് ഇറക്കിവെച്ച് മണ്ണ് ഇട്ട് കൊടുക്കണം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ താഴെ വരെയേ മണ്ണ് ഇടാവൂ. തുടര്‍ന്ന് ചെറിയ കുഴിയുടെ ചുറ്റും മണ്ണ് അമര്‍ത്തി തൈയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിലാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരാഴ്ച്ചത്തേക്ക് തണല്‍ കെടുക്കുന്നത് ശക്തമായ മഴയില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ സഹായിക്കും. ഇതിനായി മരത്തിന്റെ ശിഖിരങ്ങളോ ഓലമടലോ ഉപയോഗിക്കാം. അപ്പോഴേക്കും പുതുവേരുകള്‍ വന്ന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ചെടിക്ക് കഴിയും, തുടര്‍ന്ന് തണല്‍ എടുത്തുമാറ്റം. വേനല്‍ക്കാലത്ത് തൈ നടുമ്പോഴും ഈ രീതി അവലംമ്പിക്കാം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുമ്പോള്‍ ബെഡ് ചെയ്ത അല്ലെങ്കില്‍ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ തഴെ വരെ മാത്രമേ മണ്ണ് ഇടാന്‍ പാടുള്ളു. മണ്ണ് കൂടുതല്‍ ഇട്ട് മൂടിയില്‍ ബെഡ് ചെയ്തതിന്റെ ഗുണങ്ങള്‍ കിട്ടുകയില്ലെന്ന് മാത്രമല്ല ചെടി പൂത്ത് കായ്ക്കാന്‍ വളരെ വര്‍ഷങ്ങള്‍ എടുക്കുകയും വലിയ വൃക്ഷമാകുകയും ചെയ്യും

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം

നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്

കെ പി സി സി സംസ്ക്കാര സാഹിതി ഓണക്കോടി നൽകി.

മേപ്പാടി: കെ പി സി സി സംസ്ക്കാര സാഹിതി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതിയിൽ അംഗങ്ങളായി ചേർന്ന 12 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്തു.ചെയർമാൻ എൻ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക്

സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബർ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും സെപ്റ്റംബർ 20 ന് മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ

മൾട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവും അഭികാമ്യം. സെപ്റ്റംബര്‍ പത്ത് രാവിലെ 10 മണിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.