നീല, വെള്ള കാർഡുകൾക്കിനി സ്പെഷ്യൽ അരി വിതരണം ഇല്ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് ന​ല്‍​കി​വ​ന്നി​രു​ന്ന ‘സ്പെ​ഷ​ല്‍ അ​രി’​യു​ടെ വി​ത​ര​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഈ ​മാ​സം മു​ത​ല്‍ നീ​ല​ക്കാ​ര്‍​ഡു​കാ​ര്‍​ക്ക് ഓ​രോ അം​ഗ​ത്തി​നും ര​ണ്ടു​കി​ലോ അ​രി​വീ​തം കി​ലോ​ക്ക് നാ​ല് രൂ​പ​നി​ര​ക്കി​ലും വെ​ള്ള​ക്കാ​ര്‍​ഡു​കാ​ര്‍​ക്ക് മൂ​ന്ന് കി​ലോ അ​രി 10.90 രൂ​പ​നി​ര​ക്കി​ലും മാ​ത്ര​മേ ല​ഭി​ക്കൂ.
ഇ​തി​നു​പു​റ​മെ ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഒ​രു​കി​ലോ മു​ത​ല്‍ മൂ​ന്ന് കി​ലോ​വ​രെ ആ​ട്ട കി​ലോ​ക്ക് 17 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും.
കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് 10 കി​ലോ അ​രി കി​ലോ​ക്ക് 15 രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് 22 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന അ​രി​യാ​ണ് 50 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് 15 രൂ​പ നി​ര​ക്കി​ൽ ന​ൽ​കി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ 21 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക്​ ആ​ളൊ​ന്നി​ന് അ​ഞ്ചു​കി​ലോ അ​രി​യും കാ​ർ​ഡ് ഒ​ന്നി​ന് ഒ​രു​കി​ലോ ക​ട​ല​യു​മാ​ണ് ല​ഭി​ക്കു​ക. സം​സ്ഥാ​ന​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം കേ​ന്ദ്രം വീ​ണ്ടും വെ​ട്ടി​ക്കു​റ​ച്ചിരുന്നു. ഇതോ​ടെ വെ​ള്ള, നീ​ല കാ​ർ​ഡു​കാ​ർ​ക്ക് ഈ ​മാ​സം മ​ണ്ണെ​ണ്ണ ല​ഭി​ക്കി​ല്ല.

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.

ഒന്നും കഴിക്കാൻ തോന്നുന്നില്ലേ… ദഹനത്തിനാകണമെന്നില്ല പ്രശ്‌നം കേട്ടോ; ചിലപ്പോൾ വൃക്ക പണി മുടക്കിയതാകാം

2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍

ആശ്വാസം വേണ്ട, കുതിച്ച് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8 ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി

മന്ത്രി വീണ ജോ‍ർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം, തലസ്ഥാനം സംഘർഷഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ്

വായനയുടെ ചിറകിലേറി വിദ്യാർത്ഥികൾ

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ‘വായനയുടെ ചിറകിലേറി’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.