കൽപ്പറ്റ: ജല ജീവന് മിഷന്റെ ഭാഗമായി ജില്ലയില്‍ 5380 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്കി. ജലനിധിയുടെ 5010 ഗാര്‍ഹിക കണക്ഷനും ഭൂജല വകുപ്പിന്റെ 370 ഗാര്‍ഹിക കണക്ഷനുകള്‍ക്കുമാണ് ജില്ലാ ജല ശുചിത്വ മിഷന് അംഗീകാരം നല്‍കിയത്. ഭൂജല വകുപ്പ് 78.53 ലക്ഷം രൂപയും ജലനിധി 936 ലക്ഷവുമാണ് പദ്ധതി്ക്കായി വിനിയോഗിക്കുന്നത്.ജലനിധി നല്കുന്ന ഗാര്‍ഹിക കണക്ഷനുകളില്‍ പൂതാടി, പുല്‍പ്പള്ളി, എടവക, നെന്മേനി, പൊഴുതന എന്നീ പഞ്ചായത്തുകളിലും ഭൂജല വകുപ്പ് നല്കുന്ന ഗാര്‍ഹിക കണക്ഷനുകള്‍ കണിയാമ്പറ്റ, തൊണ്ടര്‍നാട്, പൊഴുതന എന്നീ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കും.നാലു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഗാര്‍ഹിക കണക്ഷന് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







