തിരുവനന്തപുരം :സെപ്റ്റംബർ 22, 23, 24 തിയതികളിൽ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന ഒന്നാംവർഷ തുല്യത ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാർത്ഥികൾക്ക് അവരവരുടെ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഇന്ന്(17.09.2020) മുതൽ വിതരണം ചെയ്യും.
പരീക്ഷാർത്ഥികൾ സാക്ഷരതാമിഷൻ നൽകുന്ന ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രിൻസിപ്പലിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ