സീരിയൽ നടി കുളിമുറിയിൽ മരിച്ച നിലയിൽ; ചലച്ചിത്ര നിർമാതാവ് അറസ്റ്റില്‍

ഹെെദരാബാദ്: ടെലിവിഷൻ നടി ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ നിര്‍മ്മാതാവ് അറസ്റ്റിൽ. ആര്‍എക്സ് 100 എന്ന സിനിമയുടെ നിര്‍മാതാവായ അശോക് റെഡ്ഡിയാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഹെെദരാബാദ് പൊലീസിനു മുമ്പിൽ കീഴടങ്ങുകയായിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് അശോക് റെഡ്ഡി. സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടു പേർക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്ക്‌ കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സെപ്റ്റംബർ എട്ടിനാണ് ഹൈദരാബാദിലെ മധുര നഗറിലെ അപാർട്ട്ന്റിന്റെ കുളിമുറിയിൽ ശ്രാവണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രാവണി 2018ൽ സായ് കൃഷ്ണ റെഡ്ഡിയുമായി ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായും അടുപ്പമുണ്ടായിരുന്നു.

ദേവരാജ് റെഡ്ഡിയെ ടിക് ടോക്കിലൂടെയാണ് പരിചയപ്പെട്ടത്. തെലുങ്ക് ചിത്രം ‘പ്രെമാതോ കാർത്തിക്’ ന്റെ നിർമ്മാണ വേളയിലാണ് അശോക് റെഡ്ഡിയെ കണ്ടുമുട്ടിയത്. അവസാനമായി ഫോൺ വിളിച്ചത് ദേവരാജ് റെഡ്ഡിക്കാണ്. മൂന്നു പേരുടെയും ഉപദ്രവം സഹിക്കാൻ തനിക്കാവില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അവർ ഫോണിലൂടെ ദേവരാജ് റെഡ്ഡിയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

ജനപ്രിയ തെലുങ്ക് സീരിയലുകളായ ‘മനസു മമത’, ‘മൗനരാഗം’ എന്നിവയിൽ ശ്രാവണി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയാണ്. എട്ടു വർഷമായി ടിവി സീരിയലുകളിൽ അഭിനയിക്കുന്നു.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.