കൽപറ്റ: അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരേയുംസാലറി കട്ടിംഗ് തുടരാനുള്ള തീരുമാനത്തിനെതിരേയും കെ.പി.എസ്.ടി.എ സംസ്ഥാന തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. വയനാട്റവന്യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ടൗണിൽ നടന്ന പ്രകടനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ് ഉൽഘാടനം ചെയ്തു.പ്രസിഡൻ്റ് സെബാസ്റ്റ്യൻ.പി.ജെ, സെക്രട്ടറി എം വി രാജൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് ബാബു വാളാൽ, ഗിരീഷ് കുമാർ പി എസ്.സ്റ്റേറ്റ് കൗൺസിലർ എം.എം ഉലഹന്നാൻ, നേമിരാജൻ, അബ്രാഹം മാത്യു, ജോൺ സൺ ഡിസിൽവ ബിജു എം.വി എന്നിവർ നേതൃത്വം നൽകി.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്