കോഴിക്കോട് :കാലിക്കറ്റ് സർവ്വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് വൈകുന്നേരം 5 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. അലോട്ട്മെന്റ് ശേഷം നേരത്തെ സമർപ്പിച്ച കോളേജ്, കോഴ്സ് ഓപ്ഷനുകൾ 21വരെ പുനക്രമീകരിക്കാം. ഇതിനായി വിദ്യാർത്ഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്തു കോളേജ് കോഴ്സ് ഓപ്ഷന് ഡ്രാഗ് & ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനക്രമീകരിക്കാം. പുതിയ കോളേജ്, കോഴ്സുകളോ ഈ അവസരത്തിൽ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ സാധിക്കുന്നതല്ല.
ഓപ്ഷൻ പുനക്രമീകരണം 18 മുതൽ 21 വരെ.
ഒന്നാം അലോട്ട്മെന്റ് സെപ്റ്റംബർ 24ന്.
മാൻഡേറ്ററി ഫീസ് അടയ്ക്കൽ 24 മുതൽ 29 വരെ.രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ 6ന്.മാൻഡേറ്ററി ഫീസ് അടയ്ക്കലും പ്രവേശനവും ഒക്ടോബർ 6 മുതൽ 15 വരെയും നടക്കും.

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ
ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്







