കൽപ്പറ്റ: രാജ്യത്തെ കർഷകർക്ക് ഗുണകരമെന്ന രീതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കർഷക ബിൽ രാജ്യത്തെ കാർഷിക മേഖലയെ അമ്പെ തകർക്കുന്നതും കർഷകരെ കുത്തുപാളയെടുപ്പിക്കുന്നതും കാർഷിക മേഖലയെ കുത്തകകൾക്ക് അടിയറ വെക്കുന്നതുമാന്നെന്ന് വെൽഫയർ പാർട്ടി.
അടിസ്ഥാനപരമായി കാർഷിക രാജ്യമായ ഇന്ത്യയിൽ സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങളുടെ ഫലമായി കർഷകരും കാർഷിക മേഖലയും കടുത്ത പ്രയാസത്തിലാണുള്ളത്.കർഷകരുടെ ആത്മത്യകൊണ്ട് കുപ്രസിദ്ധിയാർജിച്ച കഴിഞ്ഞ കാലത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവരുന്നതാണ് പുതിയ ബിൽ ,രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരുടെ ആവശ്യങ്ങൾ ചെവി കൊള്ളാതെ കുത്തക കോർപറേറ്റുകൾക്ക് രാജ്യത്തെ വിറ്റുകൊണ്ടിരിക്കുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്.
ജനവിരുദ്ധ കാർഷക ബിൽ പിൻവലിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു.ജില്ലാ സെക്രട്ടറി ബിനു വി.കെ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്