പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് 28ന് പ്രസിദ്ധീകരിക്കും.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ 28 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കുന്നതാണ്. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 6 വരെ കോവിഡ് -19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ Candidate Login ലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലെ സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം 2020 ആഗസ്റ്റ് 4 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്തു അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെന്റില്‍ മാറ്റമൊന്നുമില്ലെങ്കിൽ സ്ഥിര പ്രവേശനം നേടണം. ഉയർന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലെറ്ററി ലെ നിർദ്ദിഷ്ട സമയത്ത് സ്ഥിര പ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിലടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം ക്യാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഇത്തരത്തിൽ ഓൺലൈനായി ഫീസ് അടയ്ക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ ഫീസ് അടയ്ക്കാവുന്നതാണ്. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.
വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്തുതന്നെ സ്കൂളിൽ പ്രവേശനത്തിന് ഹാജരാകണം.
രണ്ടാം അലോട്ട്മെന്റിനോടൊപ്പം സ്പോർട്സ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ എന്നിവയും നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം
തെരഞ്ഞെടുക്കേണ്ടത്. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലുമൊരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.
ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഫൈനൽ കണ്‍ഫര്‍മേഷന്‍ നൽകാത്തതിനാലും അലോട്ട്മെന്റിനു പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റ് തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ 2020 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ ആയിരിക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി

പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു

ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കുകുത്തികൾ

കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.