കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. പരീക്ഷ എഴുതുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം jointce.psc@kerala.gov.in എന്ന ഇ മെയിലില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം.
കൊവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
കൊവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യപ്രവര്‍ത്തകനൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാലേ പരീക്ഷ എഴുതുവാന്‍ അനുവദിക്കൂ.
ഇവര്‍ പരീക്ഷാകേന്ദ്രത്തില്‍ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷ എഴുതണം.
കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥിയുടെ തിരിച്ചറിയല്‍ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാള്‍ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹാജരാക്കണം.