കൽപ്പറ്റ : ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വയനാട് ജില്ലയിലെ ഈ വർഷത്തെ സംസ്ഥാനതല അവാർഡു ജേതാക്കളെ ജില്ലാതലത്തിൽ ആദരിച്ചു. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസറായ സുദർശനൻ കെ.ഡി, സംസ്ഥാനത്തെ മികച്ച വൊളണ്ടിയർ ശ്രീറാം.എസ്, ഉത്തര മേഖലയിലെ മികച്ച വൊളണ്ടിയർ അഞ്ജന എം.ബി എന്നിവരെയാണ് ആദരിച്ചത്. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ അധ്യക്ഷനായിരുന്നു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ: ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി.ഹയർ സെക്കന്ററി എൻഎസ്എസ് ഉത്തര മേഖല കൺവീനർ മനോജ് കുമാർ.കെ , ഹയർ സെക്കന്ററി ജില്ലാ കോ ഓർഡിനേറ്റർ പ്രസന്ന.കെ , രാജേന്ദ്രൻ എം.കെ, എന്നിവർ സംസാരിച്ചു.എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്യാൽ കെ.എസ് സ്വാഗതവും മാനന്തവാടി ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ.കെ നന്ദിയും പറഞ്ഞു.

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച
കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ