ചില പ്രദേശങ്ങളിൽ കോറോണ രോഗം ഉണ്ടാകുമ്പോൾ അതിൻ്റെ പേരിൽ കടകൾ അടച്ച് പുട്ടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾ അണുവിമുക്തമാക്കി തുറക്കാൻ അനുവദിക്കണമെന്നും നഗരം അടച്ചു പൂട്ടുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സാമ്പത്തികമായി ആകെ തകർന്ന് ദുരിതമനുഭവിക്കുന്ന വ്യാപരികൾ ആത്മഹത്യയുടെ വക്കിലാണെന്നും ഇനിയും കടകൾ അടപ്പിക്കുന്ന നടപടി തുടർന്നാൽ വ്യാപാരികൾ പെരുവഴിയിലാകുന്ന അവസ്ഥയാണുണ്ടാവുക എന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് സാജൻ പൊരിന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി ഗഫൂർ സാഗർ, സംസ്ഥാന സെക്രട്ടറി മാത ഉണ്ണി,വർക്കിംങ്ങ് പ്രസിഡന്റ് അനീഷ്.ബി നായർ, ട്രഷറർ അസ്ലം ബാവ കമ്പളക്കാട്, ജോ.സെക്രട്ടറി ബിജു മന്ന എന്നിവർ പങ്കെടുത്തു.

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച
കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ