ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കാർ ഷോറൂമിൽ നിന്നും 44 ലക്ഷം രൂപ വിലമതിക്കുന്ന കിയ കാർ മോഷണം പോയത്. കാറിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് വഴിയാണ് കാർ വയനാട്ടിൽ എത്തിയതായി വിവരം ലഭിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ കൽപ്പറ്റ പിണങ്ങോട് റോഡിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫിംഗർപ്രിൻ്റ് ബ്യൂറോ വിരലടയാളം പരിശോധിച്ചു തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഷോറൂമിൽ നിന്നും വാഹനം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
പ്രതി എവിടെയുള്ള ആളാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.