മാനന്തവാടി: സംസ്ഥാന കൃഷി വകുപ്പ് വെള്ളമുണ്ട കൃഷിഭവന് കീഴിൽ ഒഴുക്കൻ മൂലയിൽ പ്രവർത്തിക്കുന്ന പന്തച്ചാൽ പി.കെ. വി.വൈ കോഫി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കാപ്പി ദിനാചരണവും കർഷക സെമിനാറും നടത്തി. ഹരിശ്രീ കലാ കേന്ദ്രയിൽ നടത്തിയ പരിപാടിയിൽ ഇ.ടി. ജോൺസൺ അധ്യക്ഷത വഹിച്ചു. കാർഷികോൽപ്പാദക കമ്പനികളും കർഷകർക്ക് ഇരട്ടി വരുമാനവും എന്ന വിഷയത്തിൽ എഫ്.പി.ഒ കോഡിനേറ്റർ സി.വി. ഷിബു ക്ലാസ് എടുത്തു. പി.ടി. ജോസ് ,അഡ്വ. എ. വർഗീസ് ,പി.ജെ. വിൻസന്റ്,എം. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

സുഗമമായ ഗതാഗതം സർക്കാർ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ജില്ലയിലെ ഗതാഗത മേഖല സുഗമമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വെണ്ണിയോട് വലിയ