മാനന്തവാടിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാര്‍ക്കിൽ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കും പുതിയ എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽസ് കോഴ്സിലേക്കും പ്രവേശനം തുടങ്ങി. ഫിറ്റ്നസ് ട്രെയിനിങ് മേഖലയിൽ അറിവും പ്രാഗത്ഭ്യവും വളര്‍ത്താൻ അനുയോജ്യമായ തരത്തിലുള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം 450 മണിക്കൂറാണ്. ഫീസ് 18,000 രൂപ. തവണകളായി ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എസൻഷ്യൽ ഇംഗ്ലീഷ് കോഴ്സിന് 2900 രൂപയാണ് ഫീസ്. 15 മുകളിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോൺ: 9495999669.

ഡല്‍ഹിയുടെ പേര് മാറ്റണമെന്ന് വിഎച്ച്പി, പുതിയ പേരും നിര്‍ദ്ദേശിച്ചു; കേന്ദ്രസര്‍ക്കാരിന് കത്ത്
രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്ന് പേര് മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). പേര് മാറ്റം ആവശ്യപ്പെട്ട് വിഎച്ച്പി കേന്ദ്രസര്‍ക്കാരിന് കത്ത് നല്കി. ഡല്‍ഹിയുടെ പുരാതന ചരിത്രവും സംസ്കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാന്‍ ഇന്ദ്രപ്രസ്ഥ എന്ന