ഐ.സി.ഡി.എസ്. സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഓഫീസ് (അമ്പലവയല്‍) ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ 8 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ഫോണ്‍ 04936 261300.

ഇനി വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്റെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പ്.