സംസ്ഥാനത്തെ ഒ.ബി.സി. സമുദായത്തില്‍പ്പെട്ടവരും കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2020-21 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0495 2377786 ഇ മെയില്‍ : bcddkkd@gmail.com.

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്