പടിഞ്ഞാറത്തറ: സുപ്രഭാതം ദിനപത്രം പ്രചരണത്തിന്റെ ഭാഗമായി പാണ്ടങ്കോട് ചെമ്പകമൂല കുരുക്ഷേത്ര വായനശാല ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിലേക്ക് ഒരു വര്‍ഷത്തെ പത്രം പാണ്ടങ്കോട് എസ്.കെ.എസ്.എസ്.എഫ് ശാഖ സ്പോണ്‍സര്‍ ചെയ്തു.
സുപ്രഭാതം ദിനപത്രം ശാഖാ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി എന്‍.കെ മുനീറില്‍ നിന്നും ക്ലബ്ബ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ ഏറ്റുവാങ്ങി. പരിപാടിയില്‍ നിസാം കെ, അസീസ് ഒ, അനീസ് പി.സി, ജില്‍സണ്‍ ജോസ് ശോബിറ്റ് എന്നിവര്‍ പങ്കെടുത്തു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ