പടിഞ്ഞാറത്തറ:സിവിൽ എഞ്ചിനീയറിങ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിൽഷാന ഷെറിലിനെ ഗ്ലോബൽ കെഎംസിസി അനുമോദിച്ചു. ഗ്ലോബൽ കെഎംസിസി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഈന്തൻ ഹാരിസ് സാഹിബ് മൊമെന്റോ നൽകി. ചടങ്ങിൽ സെക്രട്ടറി നിസാർ ചക്കര, മുസ്ലിം ലീഗ് മാനിയിൽ ശാഖ പ്രസിഡന്റ് ജി.ആലി , കുഞ്ഞബ്ദുള്ള, പ്രവാസി ലീഗ് ജില്ലാ ഭാരവാഹി സി.ഇ ബക്കർ,മാനിയിൽ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് കെ, ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ, ഇബ്രാഹിം കാഞ്ഞായി ശിഹാബ് പേരാൽ, അയ്യൂബ് ഞെർലെരി, സാജിദ് മഞ്ചേരി, ഗ്ലോബൽ കെഎംസിസി മെമ്പർമാരായ നൗഫൽ ഇ.എ, ഇസ്മായിൽ നന്തോത്ത് തുടങ്ങിയവർ പങ്കെടുത്തു.പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മെമ്പർ ആയ റഫീഖ് ചോമ്പാളന്റെ മകളാണ് ഷെറിൽ.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി