സംരംഭക സൗഹൃദ കേരളം: ടോൾ ഫ്രീ നമ്പരും ആരംഭിച്ചു; നിക്ഷേപകർക്ക് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം : വ്യവസായ വികസനത്തിനായി കേരളത്തെ കൂടുതൽ സംരംഭക സൗഹൃദമാക്കാൻ പുതിയ നടപടികളുമായി സംസ്ഥാന സർക്കാർ. വ്യവസായത്തെ സംബന്ധിച്ച സഹായങ്ങൾക്കും സംശയനിവാരണത്തിനുമായി 1800 890 1030 എന്ന ടോൾ ഫ്രീ നമ്പർ സേവനം ആരംഭിച്ചു. ഈ നമ്പർ വഴി സംരംഭം തുടങ്ങാൻ ലഭ്യമായ സർക്കാർ സഹായങ്ങൾ, അതിനാവശ്യമായ അനുമതികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിരവധി വിവരങ്ങൾ ഒരു സംരഭകനു ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വ്യവസായം തുടങ്ങുന്നതിനാവശ്യമായ അനുമതികൾ സുതാര്യമായും വേഗത്തിലും നൽകുന്നതിനു വേണ്ടി ആരംഭിച്ചഏറെ പ്രശംസ പിടിച്ചു പറ്റിയ കെ സ്വിഫ്റ്റ് എന്ന ഓൺലൈൻ ഏകജാലക സംവിധാനത്തിന്റെ പുതിയ പതിപ്പും പുറത്തിറക്കി.

ചുവപ്പ് വിഭാഗത്തിൽ പെടാത്ത സംരംഭങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ അനുമതി നൽകുന്നതിനായി രൂപീകരിച്ച കമ്മിറ്റിയെ സഹായിക്കാനായി ഇൻവെസ്റ്റ്‌മെന്റ് ഫസിലിറ്റേഷൻ സെൽ സംവിധാനവും ആരംഭിച്ചു. സംരഭകർക്ക് വേണ്ട സഹായങ്ങൾ ഈ സെൽ വഴി നടപ്പിലാക്കും.

സംരഭകരും വ്യവസായികളുടെ സംഘടനകളും വിദേശ നയതന്ത്ര സ്ഥാപനങ്ങളുമായി കേരളത്തിന്റെ സംരഭക പദ്ധതികളും, വ്യവസായ – വാണിജ്യ വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനും, അവർക്കു മുന്നിൽ അവതരിപ്പിക്കുന്നതിനുമായി ഇൻവെസ്റ്റർ കണക്റ്റ് എന്ന ഇ ന്യൂസ് ലെറ്റർ സംവിധാനവും സജ്ജമാക്കി.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും പ്രവാസികളുടെ മടങ്ങി വരവും കണക്കിലെടുത്ത് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് സർക്കാർ. സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന പുതിയ നാല് സംവിധാനങ്ങളും സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് സഹായിക്കും.

കേരളത്തിലെ നിക്ഷേപരംഗത്തുള്ള അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തി, വികസനപ്രക്രിയയിൽ പങ്കാളികളാകാൻ നിക്ഷേപകർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യവും സർക്കാർ ഉറപ്പുതരും. ആവശ്യമായ എല്ലാ സഹായവും പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിടിച്ചുകെട്ടാനാകാതെ സ്വർണവില: ഇന്നും വന്‍ വർധനവ്; പൊന്നിന്‍റെ കാര്യം മറക്കേണ്ടി വരും

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍

കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി ബസ് കണ്ടക്ടർ മാതൃകയായി

മാനന്തവാടി പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റൂട്ട് ഹിന്ദുസ്ഥാൻ ബസ് കണ്ടക്ടർ ആണ് ആദിൽ.ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ് പണം കിട്ടിയത്.തുടർന്ന് ആദിൽ മാനന്തവാടി ട്രാഫിക് പോലീസിൽ പണം ഏൽപ്പിച്ചു. ഉടമയെ കണ്ടുപിടിച്ചതിനു ശേഷം മാനന്തവാടി ട്രാഫിക് എസ്ഐ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.