പുൽപള്ളി : കരിമം നമ്മുടെ പുൽപള്ളി ഫേസ്ബുക് കൂട്ടായ്മ ബത്തേരി ബ്ലഡ് ബാങ്കുമായി ചേർന്ന് പി.ഡി.സി ലാബിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ഡോ.കർണന്റെ നേതൃത്വത്തിൽ രക്ത ബാങ്കിൽ നിന്നെത്തിയ സംഘം 50 പേരിൽ നിന്ന് രക്തം ശേഖരിച്ചു. ബിജു ജോൺ,ലിയോ, ലിജോ തോമസ് പൊട്ടനാനി തുടങ്ങിയവർ നേതൃത്വം വഹിച്ചു.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി