കോവിഡ് കാലത്ത് ജില്ലയില്‍ മികച്ച രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള ഉപഹാരം ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബേങ്ക് അധികൃതരില്‍ നിന്നും ഡിവൈഎഫ്‌ഐ ഏറ്റുവാങ്ങി.കോവിഡ് 19 പശ്ചാത്തലത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തക്ഷാമമുണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് ഡിവൈഎഫ്‌ഐ ഇടപെട്ടത്. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് കാലത്തും ഡിവൈഎഫ്‌ഐ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നിരവധി യുവാക്കളാണ് ഇതിലൂടെ രക്തദാനത്തില്‍ പങ്കാളിയായത്. അതോടൊപ്പം രക്തം ആവശ്യമായി വരുന്ന ഘട്ടങ്ങളിലൊക്കെയും ജില്ലാ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി തുടങ്ങിയവിടങ്ങളിലെല്ലാം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തം നല്‍കി വന്നു.
ജില്ലാ ആശുപത്രി ബ്ലഡ്‌ബേങ്ക് അധികൃതരില്‍ നിന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് , ജില്ലാ ആശുപത്രി രക്തദാനസേനയുടെ ചുമതലക്കാരനും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ജിതിന്‍ കെ.ആര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ