കൽപ്പറ്റ: ഗാന്ധി സൗഹൃദ ഗീതം എന്ന പേരിൽ വീഡിയോ ആൽബം പുറത്തിറക്കി എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ് ഗാന്ധിജയന്തി ദിനം ആചരിച്ചു. പ്രമുഖ ഗാന്ധിയനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. പി.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ. എ. സുധാ റാണി അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ജില്ലാ കോ-ഓർഡിനേറ്റർ സി.ഇ ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗം അംഗം ഷാജു ഗുരുശ്രീ,എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്യാൽ.കെ.എസ്,സ്റ്റാഫ് സെക്രട്ടറി വി.ജി.വിശ്വേഷ്, സൗഹൃദ ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.ഷാജി, സ്വാതി ,ഒനീഷ എന്നിവർ സംസാരിച്ചു.
ഷാജി മട്ടന്നൂർ രചനയും സംവിധാനവും നിർവഹിച്ച ഗാന്ധിസൗഹൃദ ഗീതത്തിൽ വിദ്യാർഥികളായ സ്വാതി.എസ്,മാളവിക പി.എം,ഒനീഷ മരിയ ജയിംസ് എന്നിവർ ഗാനം ആലപിച്ചു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാറ്റാടി കവല, നടവയൽ ടൗൺ, നടവയൽ പള്ളി, ഓശാന ഭവൻ, പാടിക്കുന്ന്, പുളിക്കം കവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എ.കെ.ജി, മണൽവയൽ, എരട്ടമുണ്ട, ആലുങ്കൽ







