നീർവാരം :കേരള സർക്കാർ 2018 – 19 വർഷത്തെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നീർവാരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ച മൾട്ടി പർപസ് കെട്ടിടോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസു വഴി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായ ചടങ്ങിൽ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് , സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, എം എൽ എ ഒ .ആർ കേളു എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ അങ്കണത്തിൽ സജ്ജീകരിച്ച ഫലകം അനാച്ഛാദനം ചെയ്ത് പി.ടി എ പ്രസിഡന്റ് വാസു അമ്മാനി ,ആശംസ അറിയിച്ച് എസ്.എം.സി. ചെയർമാൻ രാജേഷ് കെ.ജെ എന്നിവർ സംസാരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ പ്രിൻസിപ്പൽ റാണി.ജെ, അധ്യാപകരായ മത്തായി.പി.ടി,രാജേഷ് . എസ് മുതലായവർ സംബന്ധിച്ചു.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ
വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു







