കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി കൽപ്പറ്റ സർവീസ് സഹകരണ ബാങ്കിൽ എത്തിയതിനെ തുടർന്ന് ബാങ്ക് താത്ക്കാലികമായി അടച്ചു. സിവിൽ സ്റ്റേഷനു മുൻവശത്ത് പ്രവർത്തിക്കുന്ന ബാങ്കാണ് അടച്ചത്. ഇന്നലെ ഉച്ചയോടെയാണ് പണമിടപാട് നടത്താനായി ഇദ്ദേഹം എത്തിയത്. അതിനുശേഷം ബാങ്കിലെത്തിയവർ ആരോഗ്യ വകുപ്പിൻ്റെ നിർദേശം തേടണമെന്ന് അധികൃതർ അറിയിച്ചു

മന്ത്രി വീണ ജോർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം, തലസ്ഥാനം സംഘർഷഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ്