മാനന്തവാടി:തവിഞ്ഞാല്‍ തിണ്ടുമ്മല്‍ ഗോദാവരി കോളനിയിലെ 23 വയസ്സ് പ്രായമുള്ള രോഹിണിയെയും നാല് വയസ്സ് പ്രായമുള്ള മകനെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സെപ്തംബര്‍ 24ന് രാവിലെ രോഹിണിയുടെ സ്വന്തം വീടായ കര്‍ണ്ണാടക വാളലിലേക്ക് പോവുകയാണെന്നറിയിച്ചാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്.എന്നാല്‍ ഇവര്‍ അവിടെയെത്തിയില്ലെന്നും പിന്നീട് യാതൊരു വിവരവും ഇവരെക്കുറിച്ചറിയില്ലെന്നും കാണിച്ചാണ് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.പോലീസ് അന്വേഷണം ആരംഭിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,