ബത്തേരി : വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് യുവ ജനതാ ദൾ (എസ്)ൽ ചേർന്നവർക്ക് യുവജനതാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ കൺവെൻഷനിൽ ജില്ലാ പ്രസിസന്റ് നിസാർ പള്ളിമുക്ക് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഷരീഫ് പലോളി ഉദ്ഘാടനം ചെയ്തു . ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡന്റ് ജൂനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. ഹത്ര സംഭവത്തിൽ മരണപ്പെട്ട പെൺകുട്ടിക്ക് കൺവെൻഷൻ അദരാഞ്ചലികൾ അർപ്പിച്ചു.
സംഭവത്തിൽ നീതി വൈകരുതന്നും എത്രയം പെട്ടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജനതാ ദൾ(എസ്) ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി സി.പി അഷ്റഫ് ഉനൈസ് കല്ലൂർ, സൈഫുദ്ധീൻ വൈത്തിരി അമീർ അറക്കൽ, സനൽ ജോസ്, ബിനു തോമസ്, വി.അബ്ദുൽ സലീം രതീഷ് മുള്ളൻ കൊല്ലി എന്നിവർ സംസാരിച്ചു. അസീം പനമരം സ്വാഗതവും ടി.കെ അരുൺ കുമാർ നന്ദിയും പറഞ്ഞു.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും
ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ







