മീനങ്ങാടി
ഗ്രാമ പഞ്ചായത്തിലെ വാർഡ് 17ഉം വെള്ളമുണ്ട
ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 ഉം, വാർഡ് 9 ലെ തൊണ്ടർ വീട് പ്രദേശവും,നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 3 ലെ പ്രദേശവും, പനമരം ഗ്രാമ പഞ്ചായത്തിലെ 10, 12 വാർഡുകളിലുൾപ്പെടുന്ന പനമരം ടൗൺ പ്രദേശങ്ങളും,തരിയോട്
ഗ്രാമ പഞ്ചായത്തിലെ 4, 8, 9, 12 വാർഡുകളിലെ പ്രദേശങ്ങളും കണ്ടൈന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ടൂറിസ്റ്റ് ഗൈഡുകൾക്ക് ലൈസൻസ് പുതുക്കാം
വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത ടൂറിസ്റ്റ് ഗൈഡുകൾക്ക് ലൈസൻസ്/സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗൈഡുകൾ ഓഗസ്റ്റ് 30ന് മുമ്പ് അപേക്ഷ നൽകണം. നിലവിലെ ലൈസൻസ്/സർട്ടിഫിക്കറ്റിന്റെ പകർപ്പും ടൂറിസ്റ്റ് ഗൈഡായി