സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ് ഡെവലപ്‍മെന്റ് കോര്‍പറേഷൻ (കാറ്റഗറി നമ്പര്‍ – 732/2024) എന്നീ തസ്തികളിലേക്ക് 2025 ജൂലൈ 23ന് പിഎസ്‍സി നടത്താൻ നിശ്ചയിച്ചിരുന്ന ഒഎംആര്‍ പരീക്ഷ 2025 ഓഗസ്റ്റ് 25ന് നടക്കും. രാവിലെ 7.15 മുതൽ 9.15 വരെയാണ് പരീക്ഷ. അഡ്മിഷൻ ടിക്കറ്റ് പിഎസ്‍സി വെബ്സൈറ്റിൽ നിന്ന് ഉദ്യോഗാര്‍ത്ഥികൾക്ക് വീണ്ടും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പഴയ തീയ്യതി പ്രകാരമുള്ള അഡ്മിഷൻ ടിക്കറ്റുമായി മുമ്പ് നിശ്ചയിച്ച അതേ പരീക്ഷാ കേന്ദ്രത്തിൽ തന്നെ ഉദ്യോഗാര്‍ത്ഥികൾ ഹാജരാവേണ്ടതാണെന്ന് പിഎസ്‍സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







