സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസികള്‍ക്കായുള്ള വിവിധ സേവനങ്ങള്‍ ഇനി മുതല്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. സാന്ത്വനം സഹായ അപേക്ഷകള്‍, പ്രവാസി ക്ഷേമനിധി സംബന്ധമായ സേവനങ്ങള്‍, അപകട ഇന്‍ഷൂറന്‍സ് എന്നീ സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം. നോര്‍ക്ക അറ്റസ്റ്റേഷനുള്ള ഹെല്‍പ്പ് ഡെസ്‌ക്കുകളായും അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

ലേലം
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936