കൽപ്പറ്റ :ചെറുപുഷ്പ മിഷൻ ലീഗ് പുതിയിടംകുന്ന് ശാഖയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ലഹരി വിരുദ്ധ മ്പോധവത്ക്കരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഉദ്ഘാടനം കൽപ്പറ്റയിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി നിർവഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾപെടുത്തി ജില്ലയിൽ വിതരണം വിതരണം ചെയ്യാൻ തയ്യാറാക്കിയ അയ്യായിരം ലഘുലേഖകളുടെ വിതരണോത്ഘാടനം സൈബർ പോലീസ് ജില്ലാ മേധാവി സി.ഐ. ഷജു , ജോൺസൺ തൊഴുത്തുങ്കലിന് നൽകി കൊണ്ട് നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സേവനങ്ങളെ മുൻ നിർത്തി എക്സൈസ് കമ്മിഷണറെ മിഷൻ ലീഗ് ഭാരവാഹികൾ ആദരിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട 14 ടൗണുകളിലുടെ കടന്നുപോയ ജാഥ മാനന്തവാടിയിൽ സമാപിച്ചു . ജോൺസൺ മാസ്റ്റർ തൊഴുത്തുങ്കൽ, ജോസ് പളളത്ത് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. . ഫ്ലാങ്ക്ളിൻ പ്രസാദ് , സി. ലിസ എസ്.കെ.ഡി. എന്നിവരാണ്
ജാഥയിൽ ഗാനങ്ങൾ ആലപിച്ചത്.ജാഥ ക്യാപ്റ്റൻ ഫാ. ജെയിംസ് ചക്കിട്ടുകുടിയിൽ നയിച്ച ജാഥയിൽ സംഘടന അംഗങ്ങളായ സി.സെലിൻ എസ്.എച്ച്., രഞ്ജു മുക്കത്ത്, ഷാജി കോ നൂർ, ബിനു അയ്യംങ്കുഴയ്ക്കൽ, ഫ്ലെമിൻ, അഭിഷേക്, ആഷ്‌വിൻ, ജെസ്വിവിൻ എന്നിവർ നേതൃത്വം നൽകി.

ടെൻഡർ ക്ഷണിച്ചു.
വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച