കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും – മന്ത്രി ജെ. ചിഞ്ചുറാണി

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമെ കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതങ്ങള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വിപണനം നിയന്ത്രിക്കുന്നതിനുളള നിയമ നിര്‍മ്മാണം നടത്തുകയുളളൂവെന്ന് മൃഗ സംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ആസുത്രണ ഭവനില്‍ നാലു ജില്ലകളിലെ കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ച് നടന്ന നിയമസഭ സമിതി തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. സുരക്ഷിതവും ഗുണമേന്മയുളളതുമായ തീറ്റ ലഭ്യത ഉറപ്പാക്കുന്നതിനും തീറ്റകളിലെ മായം കലര്‍ത്തലും മിസ്ബ്രാന്റിംഗും തടയുകയുമാണ് നിയമ നിര്‍മ്മാണത്തിന്റെ ലക്ഷ്യം. കര്‍ഷരുടെയും മേഖലയുമായി ബന്ധപ്പെടുന്നവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നിയമ രൂപീകരണത്തിനായി പരിഗണിക്കും. കൂടാതെ സമിതി അംഗങ്ങള്‍ നിലവില്‍ നിയമം നടപ്പാക്കിയ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയതിന് ശേഷമാണ് ബില്ലിന് അന്തിമ രൂപം നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

തീറ്റകളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കര്‍ഷക സമൂഹം അറിയിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത തീറ്റയിലൂടെ നിരവധി അസുഖങ്ങളും വളര്‍ത്ത് മൃഗങ്ങള്‍ക്കുണ്ടാകുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ മില്‍മയ്ക്കും കേരളഫീഡ്‌സിനും കര്‍ഷകരുടെ ആവശ്യകതയുടെ അമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് നിറവേറ്റാന്‍ സാധിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും സുലഭമായി തീറ്റകളും ബദല്‍തീറ്റകളും കേരളത്തിലേക്ക് എത്തുന്നു. മിക്ക ബദല്‍ തീറ്റകളിലേയും മായം കണ്ടെത്താനും പ്രായസമാണ്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നതോ വില്‍പന നടത്തുന്നതോ ആയ തീറ്റകകള്‍ക്ക് യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാത്ത ഈ സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരുന്നത്. തീറ്റയില്‍ ചേര്‍ത്തിരിക്കുന്ന അനുബന്ധ വസ്തുക്കളെ കുറിച്ചും അളവ് തൂക്കം, കാലാവധി തുടങ്ങിയ വിവരങ്ങളും പാക്കറ്റില്‍ രേഖപ്പെടുത്താനും നിയമത്തില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കര്‍ഷക സംഘം പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിവരില്‍ നിന്നാണ് ബില്ലിലെ വ്യവസ്ഥകളില്‍ മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിയമസഭ സെലക്ട് കമ്മിറ്റി തേടിയത്. സമിതി അംഗങ്ങളായ കെ.പി മോഹനന്‍, കെ.കെ രമ, മാത്യു കുഴല്‍നാടന്‍, കുറിക്കോളി മൊയ്തീന്‍, ഡി.കെ മുരളി, ജോബ് മൈക്കിള്‍, സി.കെ. ആശ, കെ.ഡി. പ്രസേനന്‍, കെ.പി. കുഞ്ഞമദ് കുട്ടി, ജി.എസ് ജയലാല്‍ എന്നീ എം.എല്‍.എമാരും മന്ത്രി ജെ. ചിഞ്ചുറാണിയോടൊപ്പം തെളിവെടുപ്പിന് എത്തിയിരുന്നു.

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.