അഭിമാനമായി മാനന്തവാടി ജിവിഎച്ച്എസ്എസിൻ്റെ ‘പ്രയാണം”

കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച മാനന്തവാടി ജിവിഎച്ച്എസ്എസ് ടീം ഒന്നാമതെത്തി.ലോകത്തെ മുഴുവൻ ബാധിക്കുന്ന വൈറസ് എന്ന വിപത്തും മനുഷ്യരാശി വിവിധ കാലങ്ങളിലായി നേടിയ ശാസ്ത്രപുരോഗതികളും വിഷയമാക്കി പത്മനാഭൻ ബ്ലാത്തൂർ രചനയും രാജേഷ് കീഴത്തൂർ സംവിധാനവും നിർവഹിച്ച ‘ പ്രയാണം’ എന്ന നാടകമാണ് മാനന്തവാടി ജിവിഎച്ച്എസ്എസിനെ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിച്ചത് ഇതിലൂടെ കേരളത്തെ പ്രതിനിധീകരിച്ച് ബാഗ്ലൂരിൽ നടക്കുന്ന സോണൽ മത്സരത്തിലേക്ക് മാനന്തവാടി ജി വി എച്ച് എസ് എസ് യോഗ്യത നേടി.

അർഷാദ് അൻവർ സാരംഗ് ടി രമേശ്, അലോണ മരിയ ബിനോയി, ആൽഫ എലിസബത്ത് ബിനോയി, ഗൗതം എസ് കുമാർ, സൂരജ് എസ് , അഹല്യ എംകെ,നിവേദ്യ ആർ കൃഷ്ണ എന്നീ വിദ്യാർത്ഥികൾ ആണ് നാടകത്തിൽ വേഷമിട്ടത്

വിജയികളായ വിദ്യാർത്ഥികൾക്കും അധ്യാപകരായ ജാസ്മിൻ തോമസ് ,അനിൽകുമാർ എ ബി എന്നിവർക്കും പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ സ്വീകരണം നൽകി.

പിടിഎ പ്രസിഡൻറ് പി പി ബിനു ,ഹെഡ്മിസ്ട്രസ് രാധിക സി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിജി കെ.കെ ,ബാബുരാജ് വി കെ തുടങ്ങിയവർ നേതൃത്വം നൽകി

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.